Site iconSite icon Janayugom Online

ഇന്ത്യയിൽ തുടർപഠനത്തിന് അനുമതി നൽകണം; പ്രതിഷേധവുമായി ഉക്രെയ്നിൽ നിന്നെത്തിയ വിദ്യാർത്ഥികൾ

ഇന്ത്യയിൽ തുടർപഠനത്തിന് അനുമതി നൽകണമെന്ന ആവശ്യവുമായി ഉക്രെയ്നിൽ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍. ഇന്ത്യൻ കോളജുകളിൽ പ്രവേശനം നൽകണമെന്ന ആവശ്യവും ഉക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾ ഉന്നയിച്ചു.

ഈ ആവശ്യം ഉന്നയിച്ച് ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും പ്രതിഷേധം നടത്തി. പഠനം പൂർത്തീകരിക്കാൻ അതാത് സംസ്ഥാനത്തെ സർവകലാശാലകളിൽ സൗകര്യമൊരുക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

500ഓളം എംബിബിഎസ് വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളുമാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ഉക്രയ്നില്‍ റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തെ തുടര്‍ന്നാണ് പഠനം മതിയാക്കി നാട്ടിലേക്ക് വരേണ്ടിവന്നതെന്ന് മാതാപിതാക്കൾ പറഞ്ഞു. ഇങ്ങനെ മടങ്ങിവരേണ്ടി വന്ന കുട്ടികളുടെ ഭാവി സർക്കാർ സംരക്ഷിക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു.

Eng­lish summary;Permission for fur­ther study in India; Stu­dents from Ukraine protesting

You may also like this video;

Exit mobile version