Site iconSite icon Janayugom Online

പാലിയേക്കരയില്‍ ടോള്‍ പിരിവിന് അനുമതി; പുതുക്കിയ നിരക്ക് ഈടാക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം

പാലിയേക്കരയില്‍ വീണ്ടും ടോള്‍ പിരിവിന് അനുമതി നല്‍കി ഹൈക്കോടതി. ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം അംഗീകരിച്ചാണ് വ്യവസ്ഥകളോടെ ടോള്‍ പിരിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. മരവിപ്പിച്ച ഇടക്കാല ഉത്തരവ് ഹൈക്കോടതി പരിഷ്‌കരിച്ചു. പുതുക്കിയ നിരക്ക് ഈടാക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് പാലിയേക്കരയിലെ ടോള്‍ മരവിപ്പിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. 

72 ദിവസങ്ങള്‍ക്കിടെ 10 തവണയാണ് ടോള്‍ തുടരാന്‍ അനുവദിക്കണമെന്ന ആവശ്യം സുപ്രിംകോടതിയിലും ഹൈക്കോടതിയിലുമായി ദേശീയപാതാ അതോറിറ്റി ഉന്നയിച്ചത്. എന്നാല്‍ എല്ലാ തവണയും ആവശ്യം നിരസിക്കുകയായിരുന്നു. ടോള്‍ പിരിവ് മരവിപ്പിച്ചത് ദേശീയപാതാ അതോറിറ്റിയുടെ സാമ്പത്തികാവസ്ഥയെ ബാധിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഗതാഗത കുരുക്കുണ്ടെങ്കിലും ടോള്‍ നിരക്ക് കുറയ്ക്കാനാവില്ലെന്ന് ദേശീയപാതാ അതോറിറ്റിയും ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Exit mobile version