Site iconSite icon Janayugom Online

ആരാധനാലയങ്ങള്‍ക്ക് സമീപം ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുമതി വേണം

ആരാധനാലയ പരിസരങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് മുന്‍കൂർ അനുമതി ആവശ്യമാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വിശദമായ മാർഗരേഖ പുറത്തിറക്കുമെന്നും ആഭ്യന്തരമന്ത്രി വാൽസ് പാട്ടീൽ അറിയിച്ചു.

മുൻകൂർ അനുമതി വാങ്ങിയ പള്ളികളിൽ നിന്നോ ക്ഷേത്രങ്ങളിൽ നിന്നോ ഉച്ചഭാഷിണി നീക്കം ചെയ്യില്ലെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. അനുവദനീയമായ ഡെസിബെൽ പരിധിയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് അനുവദിക്കാമെന്നും ആരെങ്കിലും ഇത് ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ ക്രമസമാധാനനില ആഭ്യന്തര മന്ത്രലയം സദാ നിരീക്ഷിക്കുന്നുണ്ടെന്നും ആരെങ്കിലും ഇത് തകർക്കാൻ ശ്രമിച്ചാൽ അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും വാൽസ് പാട്ടീൽ പറഞ്ഞു. മെയ് മൂന്നിനകം മുസ്ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്തില്ലെങ്കിൽ പള്ളികൾക്ക് മുന്നിൽ ഹനുമാൻ ചാലിസ വായിക്കുമെന്ന് രാജ് താക്കറെ പ്രഖ്യാപിച്ചിരുന്നു.

Eng­lish summary;Permission must be obtained to use loud­speak­ers near places of worship

You may also like this video;

Exit mobile version