സംസ്ഥാനത്ത് കാർഷിക വനവൽകരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൃഷിഭൂമിയിലെ മരങ്ങൾ വെട്ടാനും വിൽക്കാനുമുള്ള അനുമതി ഓൺലൈൻ വഴി ലഭ്യമാക്കി തുടങ്ങിയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. ടിമ്പർ എന്ന പേരിൽ ഓൺലൈൻ സോഫ്റ്റ്‌വേർ തയ്യാറാക്കിയാണ് സൗകര്യം ഒരുക്കിയത്. മരം മുറിക്കാനുള്ള അപേക്ഷ പരിശോധിക്കാനും അനുമതി നൽകാനും വനംവകുപ്പിനെയാണ് ചുമതലപ്പെടുത്തിയത്. നിലവിലെ ചട്ട പ്രകാരം റവന്യൂ, കൃഷി വകുപ്പുകളുടെ സഹായവും ഇക്കാര്യത്തിൽ തേടാറുണ്ടെന്നും മന്ത്രി ചോദ്യോത്തരവേളയില്‍ പറഞ്ഞു.
മരം വെട്ടാൻ ഓൺലൈനിലൂടെയും അനുമതി: മന്ത്രി എ കെ ശശീന്ദ്രൻ

