Site iconSite icon Janayugom Online

വയനാട്ടിലിറങ്ങിയ കടുവയെ മയക്കുവെടി വയ്ക്കാന്‍ അനുമതി

വയനാട് വാകേരിയെ രണ്ട് ദിവസമായി ഭീതിയിലാഴ്ത്തുന്ന കടുവയെ മയക്കുവെടി വയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കി. കടുവ ജനവാസ മേഖലയില്‍ വീണ്ടും എത്തിയാല്‍ മയക്കുവെടിവെച്ച് പിടികൂടാനാണ് അനുമതി നല്‍കിയത്. അതേസമയം കടുവ ജനവാസ കേന്ദ്രത്തില്‍ നിന്ന് കാടുമൂടി കിടക്കുന്ന സ്വകാര്യ എസ്‌റ്റേറ്റിലേക്ക് നീങ്ങിയിരിക്കുകയാണ്. കുടവയെ പിടികൂടുന്നതിനായി തടയാന്‍ പ്രദേശത്ത് കൂടും കൂടുതല്‍ നിരീക്ഷണ ക്യാമറകളും സ്ഥാപിക്കും. 

കടുവ എല്ലുമല എസ്‌റ്റേറ്റിലേക്കാണ് കടന്നത്. ഇതിന് തൊട്ടടുത്ത് വനമേഖലയാണ്. 10 വയസ് പ്രായം തോന്നിക്കുന്ന കടുവയുടെ കാലിന് പരിക്കുണ്ട്. കടുവകളുമായുള്ള ഏറ്റുമുട്ടലില്‍ സംഭവിച്ചതാകാം എന്നാണ് നിഗമനം. മുന്‍കരുതലിന്റെ ഭാഗമായി ചീഫ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്ന് രാവിലെ കിണറ്റില്‍ നിന്ന് വെള്ളമെടുക്കാന്‍ പോയ അംഗണവാടി ടീച്ചര്‍ കടുവയെ നേരില്‍ കണ്ടത്. കടുവ ഭീതി നിലനില്‍ക്കുന്ന വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 

Eng­lish Summary;Permission to drug the tiger that came to Wayanad
You may also like this video

Exit mobile version