ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാൻ അനുമതി നല്‍കി ഹൈക്കോടതി. പെൺകുട്ടിയുടെ മാനസിക നിലയെ ഗുരുതരമായി ബാധിക്കുമെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് ഹൈക്കോടതി പരിഗണിച്ചു.
28 ആഴ്‌ചയായ ഗർഭമാണ് നീക്കം ചെയ്യുന്നത്. നീക്കം ചെയ്തതിന് ശേഷവും ജീവനുണ്ടെങ്കിൽ ആരോഗ്യമുള്ള ശിശുവായി മാറാനുള്ള ചികിത്സ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. കൂടാതെ ശിശുവിന്റെ പരിപാലനത്തിനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാര്‍ ഏറ്റെടുക്കാൻ തയാറാകണമെന്നും കോടതി വ്യക്തമാക്കി.
English Summary: Permission to extract the unborn child of a minor girl
You may also like this video