Site iconSite icon Janayugom Online

ക്രിസ്ത്യാനികൾക്ക് പീഡനം; പ്രധാനമന്ത്രിക്ക് കത്ത്

christianschristians

രാജ്യവ്യാപകമായി ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് തുറന്ന കത്തെഴുതി മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ. അടുത്ത കാലത്തായി ക്രൈസ്തവർക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കും എതിരായ അക്രമങ്ങൾ വർധിച്ചു വരികയാണെന്ന് വ്യത്യസ്ത മതവിശ്വാസങ്ങളിൽ പെട്ട 93 പേർ ചേര്‍ന്ന് എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ബിജെപിയുമായി ബന്ധമുള്ളവരും അനുബന്ധ സംഘടനകളിൽ പെട്ടവരും രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ നടത്തുന്ന അക്രമങ്ങളെ കത്തില്‍ അപലപിക്കുന്നു. ക്രൈസ്തവർ ഉൾപ്പെടെ എല്ലാ ന്യൂനപക്ഷങ്ങൾക്കും എതിരെ നടക്കുന്ന അക്രമങ്ങളെയും വിദ്വേഷ പ്രചാരണങ്ങളെയും എതിർക്കുന്നു. എല്ലാ വിഭാഗങ്ങളെയും മതവിശ്വാസങ്ങൾക്ക് അതീതമായി തുല്യരായി പരിഗണിക്കണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. 

രാജ്യത്ത് 1951ൽ ഉണ്ടായിരുന്ന 2.3 ശതമാനമോ അതിൽ കുറവോ ആണ് ഇപ്പോഴും ക്രൈസ്തവ ജനസംഖ്യ. എന്നാൽ, നിർബന്ധിത മതപരിവർത്തനം എന്ന ആരോപണം ഉന്നയിച്ചാണ് ക്രൈസ്തവ വിഭാഗങ്ങൾക്കെതിരെ നിരന്തരം ആക്രമണം നടത്തുന്നത്.
ജയിലിൽ വച്ചു മരിച്ച ഫാ. സ്റ്റാൻ സാമിയുടെ വിഷയവും കത്തിൽ പരാമർശിക്കുന്നുണ്ട്. ഛത്തീസ്ഗഡ്, അസം, യുപി, മധ്യപ്രദേശ്, ഒഡിഷ, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ക്രൈസ്തവ സ്ഥാപനങ്ങൾക്കും ദേവാലയങ്ങൾക്കും നേരെ ഏറ്റവും കൂടുതൽ അക്രമണങ്ങൾ നടന്നിട്ടുള്ളത്. ഏറ്റവും ഒടുവിൽ ഛത്തീസ്ഗഡിലെ നാരായൺപൂരിൽ നടന്ന ആക്രമ സംഭവം ഉൾപ്പെടെ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. 

Eng­lish Sum­ma­ry: Per­se­cu­tion of Chris­tians; Let­ter to Prime Minister
You may also like this video

Exit mobile version