Site icon Janayugom Online

സ്വകാര്യ ഡാറ്റ സുരക്ഷാ ബില്‍: അഭിപ്രായ സമയ പരിധി ജനുവരി രണ്ടുവരെ നീട്ടി

സ്വകാര്യ ഡാറ്റ സുരക്ഷാ ബില്ലിനെക്കുറിച്ച് പൗരന്മാരുടെ അഭിപ്രായം പങ്കുവയ്ക്കാനുള്ള സമയപരിധി 2023 ജനുവരി രണ്ടു വരെ നീട്ടിയതായി വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. നേരത്തെയുള്ള അറിയിപ്പ് പ്രകാരം ഇന്നലെയാണ് തീയതി അവസാനിക്കേണ്ടിയിരുന്നത്. 

കരട് ബില്ലുമായി ബന്ധപ്പെട്ട് നിരവധി പേരാണ് മന്ത്രാലയത്തിന് കത്തയച്ചത്. വിവരാവകാശനിയമത്തിന് വെല്ലുവിളിയാകുന്ന സ്വകാര്യ ഡാറ്റ സുരക്ഷാ ബില്‍ തടയാന്‍ രാജ്യത്തെ എല്ലാ പൗരന്മാരോടും അഭ്യര്‍ത്ഥിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസനും രംഗത്തെത്തിയിരുന്നു. 

കൂടാതെ 2022ലെ സ്വകാര്യ ഡാറ്റ സുരക്ഷാ ബില്ലും 2005ലെ വിവരാവകാശ നിയമത്തില്‍ അതിന്റെ സ്വാധീനവും സംബന്ധിച്ച ആശങ്കകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് കമല്‍ ഹാസന്‍ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് കത്തെഴുതിയിരുന്നു. 

Eng­lish Summary:Personal Data Secu­ri­ty Bill: Com­ment peri­od extend­ed till Jan­u­ary 2
You may also like this video

Exit mobile version