Site iconSite icon Janayugom Online

“പെരും ആൾ ” അരങ്ങേറി

ഫ്രണ്ട്സ് വിഷ്വൽ മീഡിയ അവതരിപ്പിച്ച ഏകപാത്ര നാടകമായ പെരും ആൾ ഷാർജ ഡൽഹി പ്രൈവറ്റ് സ്കൂളിൽ ” വനിതം 23 ” ൻ്റെ ഭാഗമായി അരങ്ങേറി. ഏറെ നാളത്തെ പരിശീലനത്തിനൊടുവിൽ, പെരും ആളായ രാവണൻ എന്ന രാക്ഷസരാജാവിൻ്റെ സന്തോഷസന്താപകാമമോഹക്രൂരവികാര സമ്മിശ്രണങ്ങളുടെ പുനരാഖ്യാനമാണ് സുഭാഷ് ദാസ് എന്ന അതുല്യനടൻ അരങ്ങിലെത്തിച്ചത്. 

യുഎഇയിലെ വിവിധതലത്തിലുള്ള നാടകാസ്വാദകരും നാടകപ്രവർത്തകരുമടക്കം ഒട്ടേറെപ്പേർ നാടകം കാണാനെത്തി. രമേശൻ ബ്ലാത്തൂരിൻ്റെ നോവലിന്റെ നാടകാവിഷ്കാരം ബിജു ഇരുനാവിന്റെ സംവിധാനത്തിലാണ് അറങ്ങിലേറിയത്. സ്റ്റേജ് സെറ്റിങ് സനോജ് കരിമ്പിൽ, മനോജ് പട്ടേന ലൈറ്റ് & മേക്കപ്പ് പശ്ചാത്തല സംഗീതനിയന്ത്രണം അക്ഷയ സന്തോഷ്.

Exit mobile version