പെരുമ്പാവൂരിൽ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പിടിയിലായ രണ്ട് പ്രതികളും കുറ്റം സമ്മതിച്ചു. അസം സ്വദേശികളായ 18 വയസും 21 വയസുമുള്ള പ്രതികളാണ് കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്. ഇന്നലെ വൈകിട്ട് 5 മണിക്ക് ശേഷം വടക്കാട്ടുപടി പ്ലെവുഡ് ഫാക്ടറിയിലാണ് സംഭവം.
പെരുമ്പാവൂരിലെ പ്രൈവുഡ് കമ്പനിയിലെത്തിച്ചായിരുന്നു കുഞ്ഞിനെ പ്രതികൾ പീഡിപ്പിച്ചത്. ഇന്നലെ അർധരാത്രിയോടകം തന്നെ പൊലീസിന് ആശുപത്രിയിലെത്തി കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴിയെടുക്കുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. അക്രമത്തിനിരയായ കുട്ടിയും പ്രതികളും അസം സ്വദേശികളാണെന്നാണ് വിവരം.
ചൈൽഡ് ലൈൻ അധികൃതരെത്തി ഇനി കുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്.
English Summary: perumbavoor child rape case; culprits confessed
You may also like this video