പേരൂർക്കട സർക്കാർ മാനസികാരോഗ്യകേന്ദ്രത്തിൽ കഴിഞ്ഞ ആറ് വർഷത്തിനിടെ ചികിത്സക്കായി പ്രവേശിപ്പിച്ച 691 പേരെ കാണാതായത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ആശുപത്രി സൂപ്രണ്ട് 15 ദിവസത്തിനകം റിപ്പോർട്ട് ഹാജരാക്കണമെന്ന് ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു.
മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
13 വർഷത്തിനിടെ സംസ്ഥാനത്തെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും 1646 രോഗികളെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് ഇവർ ആശുപത്രിയിൽ നിന്നും കടന്നുകളയുന്നത്. രോഗം ഭേദമായിട്ടും കൂട്ടിക്കൊണ്ടുപോകാൻ ബന്ധുക്കൾ വരാത്തവരും ഇക്കൂട്ടത്തിലുണ്ട്. ഇവരെ കണ്ടെത്താൻ പൊലീസ് കാര്യമായ ശ്രമങ്ങൾ നടത്താറില്ലെന്നും ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരുടെ കുറവുണ്ടെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
English Summary: perurkada mental health centre, missing case
You may also like this video