വളര്‍ത്തുനായയുടെ ആക്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് ഇലക്ട്രിഷ്യൻ മരിച്ചു. പൂനെയിലെ മംഗൾവാർ പേഠ് സ്വദേശി രമേശ് ഗായ്ക്‌വാഡാണ് (45) മരിച്ചത്. ലൈസന്‍സില്ലാതെ നായയെ വളര്‍ത്തിയതിന് ഉടമസ്ഥനായ സിദ്ധാർഥ് കാംബ്ലെക്കെതിരെ പൊലീസ് കേസെടുത്തു.
സിദ്ധിവിനായക് ഹൗസിങ് സൊസൈറ്റിയിൽ ഇലക്ട്രിക് വർക്കുമായി ബന്ധപ്പെട്ടാണ് രമേശ് എത്തിയത്. മൂന്നാം നിലയിൽ പണി നടക്കുന്നതിനിടെ നാലാം നിലയിൽനിന്ന് ഒരു ജർമൻ ഷെപ്പേഡ് ഇയാളെ കടിക്കാന്‍ വരുകയായിരുന്നു. ആക്രമണം ഭയന്ന് ഓടുന്നതിനിടയിലാണു രമേശ് താഴേക്കു വീണത്. ഇയാള്‍ തൽക്ഷണം മരിക്കുകയായിരുന്നു.

