Site iconSite icon Janayugom Online

ഉടമ നോക്കി നില്‍ക്കെ വളര്‍ത്തുനായ കുട്ടിയെ കടിച്ച് കീറി: വീഡിയോ

ലിഫ്റ്റിനുള്ളിൽ ഉടമ നോക്കി നില്‍ക്കെ വളർത്തുനായ കുട്ടിയെ കടിക്കുന്ന വീഡിയോ പുറത്ത്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഫ്ലാറ്റിലെ ലിഫ്റ്റിനുള്ളിൽ വച്ചായിരുന്നു സംഭവം. നായയുടെ ഉടമസ്ഥ നോക്കിനിൽക്കെ വളർത്തുനായ ഒരു കുട്ടിയുടെ മേൽ പാഞ്ഞുകയറുന്നതും കടിക്കുന്നതും വീഡിയോയിൽ കാണാം. എന്നാല്‍ കുട്ടിയെ ആശ്വസിപ്പിക്കാനോ മുറിവുണ്ടോ എന്ന് നോക്കാനോ പോലും ഉടമ തയ്യാറായില്ല. രാജ്‌നഗർ എക്സ്റ്റൻഷനിലുള്ള ചാംസ് കാസിൽ സൊസൈറ്റിയിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

ആകാശ് അശോക് ഗുപ്ത എന്നയാളാണ് വീഡിയോ ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

 

Eng­lish Sum­ma­ry: pet dog bites a kid
You may also like this video

 

Exit mobile version