Site iconSite icon Janayugom Online

ഉടമ കാറില്‍ ചങ്ങലയ്ക്കിട്ട് അടച്ചിട്ട് താജ്മഹല്‍ കാണാന്‍ പോയി: ചങ്ങല കഴുത്തില്‍ കുടുങ്ങി വളര്‍ത്തുനായ ചത്തു

dogdog

കാറില്‍ ചങ്ങലയ്ക്കിട്ടിട്ട് ഉടമ താജ്മഹല്‍ കാണാന്‍ പോയതിനുപിന്നാലെ ശ്വാസംമുട്ടി വളര്‍ത്തുനായ ചത്തു. ആഗ്രയിലാണ് സംഭവം താജ്മഹലിന്റെ പാർക്കിംഗ് സോണിൽ ചങ്ങലയിട്ട് കാറിൽ പൂട്ടിയിട്ടാണ് ഉടമ താജ്മഹല്‍ കാണാന്‍ പോയത്. കാറിനുള്ളിലെ ചൂട് സഹിക്കാനാകാതെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ചങ്ങലയ്ക്കിട്ടിരുന്നതിനാല്‍ നായയ്ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. 

ഹരിയാന സ്വദേശികളായ ഉടമകള്‍ക്കാണ് തങ്ങളുടെ അശ്രദ്ധമൂലം വളര്‍ത്തുനായയെ നഷ്ടപ്പെട്ടത്. കാറിനുള്ളിൽ വളർത്തുമൃഗത്തെ ഉപേക്ഷിക്കരുതെന്ന് ദമ്പതികളോട് ഗൈഡ് ആവശ്യപ്പെട്ടിരുന്നു. കടയുടമയുടെ പക്കൽ നായയെ സൂക്ഷിക്കാൻ ഏല്‍പ്പിക്കാനും അദ്ദേഹം അദ്ദേഹം നിർദ്ദേശിച്ചു. എന്നാൽ ഉടമ നായയെ കാറിൽ ഇരുത്തിയിട്ട് പോകുകയായിരുന്നു. ചൂട് കാരണം കാറിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചെങ്കിലും കാറിന്റെ ഹാൻഡ് ബ്രേക്കിൽ ചെയിൻ കുടുങ്ങി. രക്ഷപ്പെടാൻ പാടുപെടുന്നതിനിടെ കഴുത്തിൽ ചങ്ങല മുറുകി ശ്വാസം മുട്ടി. തുടര്‍ന്ന് ചത്തുവെന്നും പൊലീസ് പറയുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം കാർ കസ്റ്റഡിയിലെടുത്തതായും നായയുടെ ഉടമക്കെതിരെ എഫ്ഐആര്‍ നൽകിയതായും പൊലീസ് പറഞ്ഞു. നായയുടെ മരണകാരണം കണ്ടെത്തുന്നതിനായി പോസ്റ്റ്‌മോർട്ടം നടത്തിവരികയാണ്.

Eng­lish Sum­ma­ry: pet dog died after chain got stuck in car

You may also like this video

Exit mobile version