യെമൻ പൗരന്റെ കൊലപാതക കേസിൽ വധശിക്ഷ ലഭിച്ച മലയാളിയായ നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാൻ നയതന്ത്ര തലത്തിൽ ഇടപെടാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയിൽ ഹർജി. സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലാണ് ഹർജി നല്‍കിയത്. വധ ശിക്ഷ ഒഴിവാക്കുന്നതിന് യെമൻ പൗരന്റെ ബന്ധുക്കൾക്ക് നൽകേണ്ട ബ്ലഡ് മണി കൈമാറാനുള്ള സംവിധാനം ഒരുക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സുരക്ഷ കാരണങ്ങൾ കണക്കിലെടുത്ത് 2016 മുതൽ യെമനിലേക്ക് സഞ്ചരിക്കുന്നതിന് ഇന്ത്യക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ നിമിഷ പ്രിയയുടെ ബന്ധുക്കൾക്കോ, അവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന സംഘടനകളിലെ അംഗങ്ങൾക്കോ യെമനിലേക്ക് പോകാൻ കഴിയുന്നില്ല. യെമൻ പൗരന്റെ ബന്ധുക്കളുമായി സംസാരിക്കാൻ കഴിയുന്നില്ല എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
English Summary:Petition filed in Delhi High Court for Nimisha Priya
You may also like this video