ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്ജെആര്‍ കുമാറാണ് ഹർജി നൽകിയത്. മറ്റ് മതസ്ഥരുടെ മുദ്ര വച്ച ആഹാര സാധനം ശബരിമലയിൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് ഹര്‍ജിയിലെ വാദം. ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര പ്രസാദ നിർമ്മാണത്തിന് ഉപയോഗിച്ചത് ഗുരുതരമായ കുറ്റമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഹലാൽ ശർക്കര ഉപയോഗിച്ച് നിർമ്മിച്ച പ്രസാദ വിതരണം അടിയന്തരമായി നിർത്തണമെന്നും ലേലത്തിൽ പോയ ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര പിടിച്ചെടുത്തു നശിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഹര്‍ജിയില്‍ ഹൈക്കോടതി നിലപാട് തേടി. ഹലാൽ ശർക്കര ആരോപണത്തിൽ ഹൈക്കോടതി സ്പെഷ്യൽ കമ്മിഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. അപ്പം, അരവണ, പ്രസാദത്തിനുപയോഗിച്ച ചില ശർക്കര എന്നിവ പാക്കറ്റുകളിൽ മാത്രമാണ് ഹലാൽ മുദ്ര ഉണ്ടായിരുന്നതെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. കയറ്റുമതി നിലവാരമുള്ള ശർക്കരയാണിത്. അറേബ്യൻ രാജ്യങ്ങളിലടക്കം കയറ്റുമതി ചെയ്യുന്നതു കൊണ്ടാണ് ഹലാൽ മുദ്ര വന്നതെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ വാക്കാലറിയിച്ചു.
ENGLISH SUMMARY:Petition filed in the High Court against the use of ‘halal’ jaggery in Sabarimala
You may also like this video
