Site iconSite icon Janayugom Online

മെട്രോറെയിൽ പ്രോജക്ടിന് വേണ്ടി ഭൂമി ഏറ്റെടുക്കൽ: ഹൈക്കോടതിയിൽ ഹർജി

Kerala High courtKerala High court

മെട്രോറെയിൽ പ്രോജക്ടിന് വേണ്ടിതൃപ്പൂണിത്തുറയിലുള്ള സീമ ഓഡിറ്റോറിയം“സ്ഥിതിചെയ്യുന്ന സ്ഥലവും ഓഡിറ്റോറിയവും സ്പെഷ്യൽ തഹസിൽദാർ (എൽ. എ. ) പുതിയ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം വിജ്ഞാപനം ഇറക്കി ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. സീമ ഓഡിറ്റോറിയത്തിന്റെ ഉടമയും ഡൽഹി യൂണിവേഴ്സിറ്റിയിലെ പ്രൊഫസ്സറുമായ ഷൈലജയാണ്ഹർജി നൽകിയിട്ടുള്ളത് റവന്യൂ റെക്കോർഡ്സിൽ ഈ ഭൂമി നിലമാണ്. എന്നാൽ കഴിഞ്ഞ 40 വർഷമായി പുരയിടമായി കിടക്കുന്നതുമാണ്. 

2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരവും എൻ. എച്ച്. ആക്ട് പ്രകാരം ഭൂമി ഏറ്റെടുക്കുമ്പോഴും കേരളത്തിലെ വലിയ ഒരുവിഭാഗം ഭൂ ഉടമകൾ നേരിടുന്ന പ്രതിസന്ധിയാണിത്. നിർബന്ധിത ഭൂമി ഏറ്റെടുക്കൽ പ്രക്രിയയിൽ 2008 ലെ വെറ്റ്ലാന്റ് ആക്ടം 1961 ലെ കെ. എൽ. യു ഓർഡറിലെ നടപടിക്രമങ്ങൾ പാലിക്കാതെ തന്നെ ഭൂ ഉടമകൾക്ക് പുരയിടത്തിന്റെ കമ്പോളവില നിർണ്ണയിക്കേണ്ടത് ഒരു പൊതു ആവശ്യമാണ്. റവന്യൂ റെക്കോർഡിൽ നിലമാണെങ്കിലും പുരയിടത്തിന്റെ വിലയാണ്നൽകേണ്ടത്. ഹർജിയിൽ പറയുന്നു. കേരളത്തിലെ വലിയ വിഭാഗം ഭൂ ഉമടകൾക്ക്ആശ്വാസം നൽകുന്ന ഹർജിയാണിത്. 2021 ജനവരിയിൽ കോടതി ഈ കേസ് ഹർജിക്കാർക്ക് അനുകൂലമായി തീർപ്പാക്കിയിരുന്നു. സെന്റ് ഒന്നിന് 12,16,467 രൂപയാണ് നിശ്ചയിച്ചിരുന്നത്. 

റവന്യൂ റെക്കോർഡിൽ നിലമാണെങ്കിലും പുരയിടത്തിന്റെ വിലയാണ് നിശ്ചയിച്ചിട്ടുള്ളതെന്ന ഗവൺമെന്റിന്റെ വാദം ശരിയല്ല. ഗവൺമെന്റിന് നിർണ്ണയിച്ചവില സെന്റ്ഒന്നിന് 12,16,467 എന്നുള്ളത് പുന പരിശോധിക്കണo. ഐ. എ. 1/2021 പ്രകാരം ഗവൺമെന്റിന് അഡ്വാൻസ് പൊസ്സെഷൻ എടുക്കണമെങ്കിൽ സെക്ഷൻ 40 പ്രകാരമുള്ള നഷ്ടപരിഹാര തുക നൽകേണ്ടിവരും ഹർജിക്കാർക്ക് വേണ്ടി അഡ്വ. ടിആർ എസ് കുമാർ ഹാജരായി.
eng­lish sumam­ry; Peti­tion in High Court about Land Acqui­si­tion for Metro Rail Project
you may also like this video;

Exit mobile version