ഉക്രെയ്‌നിലെ യുദ്ധമുഖത്ത് നിന്നും ഓപ്പറേഷന്‍ ഗംഗയിലൂടെ മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ തുടര്‍പഠനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. പ്രവാസി ലീഗല്‍ സെല്‍ എന്ന സംഘടനയാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്തത്.
റഷ്യയുടെ ഉക്രെയ്‌ന്‍ അധിനിവേശത്തെ തുടര്‍ന്ന് ഇരുപത്തിനാലായിരത്തിലധികം മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും ദേശീയ മെഡിക്കല്‍ കമ്മിഷനോടും നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.
യുദ്ധമുഖത്തുനിന്ന് വരുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കുന്നതിനുള്ള ഇളവ് അനുവദിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി മാര്‍ച്ച് 21 ന് ഡല്‍ഹി ഹൈക്കോടതി പരിഗണിച്ചേക്കും.
English Summary:Petition to ensure continuing education for medical students in Ukraine
You may also like this video