Site iconSite icon Janayugom Online

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന ഹര്‍ജി ഹൈക്കോടതിയിലേക്ക്

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന ഹര്‍ജി ഹൈക്കോടതിയിലേക്ക്.സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍മാങ്കൂട്ടലിന്‍റെ സ്ഥാനമേക്കല്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍സിഫ് കോടതിയിലെ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹാര്‍ജി നല്‍കുന്നത്. യൂത്ത് കോൺ​ഗ്രസുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും ഹൈക്കോടതി പരി​ഗണിക്കുന്ന പശ്ചാത്തലത്തിലാണ് പാലക്കാട് ജില്ലയിലെ കേസും ഹൈക്കോടതി പരി​ഗണിക്കട്ടെ എന്ന്‌ കോടതി തീരുമാനിച്ചത്. കേസുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹർജിക്കാർ പറഞ്ഞു.

പെരുവെമ്പിൽനിന്നുള്ള യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരാണ് ഹർജി നൽകിയത്. ഹർജി തള്ളിയ സാഹചര്യത്തിൽ യൂത്ത് കോൺ​ഗ്രസിലെ പുതിയ ഭാരവാഹികൾ സ്ഥാനമേൽക്കും.മുന്‍ സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പലിന്‍റെ ജില്ലയിൽ വ്യാപകമായി തെരഞ്ഞെടുപ്പ് കമീഷന്റെ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി വോട്ടുകൾ രേഖപ്പെടുത്തിയെന്നാണ് എതിർപക്ഷത്തിന്റെ ആരോപണം. ഇത് ഹൈക്കോടതിയിലും ഉന്നയിക്കും. രാജ്യദ്രോഹമടക്കം ചുമത്താവുന്ന കുറ്റം ചെയ്‌ത തെര‍ഞ്ഞെടുപ്പ് പ്രക്രിയ അം​ഗീകരിക്കരുതെന്നും ഇവർ ആവശ്യപ്പെടും.

ഷാഫി പറമ്പിലിന്‍റെ നോമിനിയാണ് പ്രസിഡന്‍റായി തെര‍ഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍. എ ഗ്രൂപ്പിന്‍റെ പ്രതിനിധഇയായിട്ടാണ് രാഹുല്‍ എത്തിയതെങ്കിലും ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഉള്‍പ്പെടെ ഇതുവരെയും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ഷാഫി എ ഗ്രൂപ്പ് ആണെന്നു പറയുന്നുണ്ടെങ്കിലും കെസി ‑വിഡി അച്ചുതണ്ടിന്‍റെ ഏറ്റവും അടുത്ത വ്യക്താക്കളില്‍ ഒരാളുകൂടിയാണ് 

Eng­lish Summary:
Peti­tion to nul­li­fy Youth Con­gress elec­tion to High Court

You may also like this video:

Exit mobile version