Site iconSite icon Janayugom Online

കെ റയിൽ: ഹർജിക്കാരുടെ ഭൂമിയിലെ സർവേ വിലക്കി

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ഹർജിക്കാരുടെ ഭൂമിയിലെ സർവേ ഹൈക്കോടതി വിലക്കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് ഉത്തരവ്. കെ റയിൽ കല്ലുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. 

സിൽവർ ലൈൻ പദ്ധതിയിൽ ഡിപിആറുമായി ബന്ധപ്പെട്ട് നടത്തിയ പ്രിലിമിനറി സർവേ എങ്ങനെ തയാറാക്കിയെന്നും കോടതി ചോദിച്ചു. ഡിപിആർ എങ്ങനെ തയാറാക്കി? ഡിപിആറിന് വേണ്ടി എന്തെല്ലാം ഘടകങ്ങളാണ് പരിഗണിച്ചത്? ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സർവേ നടത്തുന്നത്? തുടങ്ങിയ കാര്യങ്ങള്‍ക്ക് മറുപടി നൽകാൻ സാവകാശം വേണമെന്ന് സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു. നേരത്തെ കെ റയിൽ എന്ന് രേഖപ്പെടുത്തിയ കല്ലുകൾ സ്ഥാപിക്കുന്നത് കോടതി വിലക്കിയിരുന്നു.
eng­lish summary;Petitioner’s land sur­vey banned
you may also like this video;

Exit mobile version