Site icon Janayugom Online

പെട്രോള്‍,ഡീസല്‍ ജിഎസ്ടി: സമയമായില്ലെന്ന് ധനമന്ത്രി

പെട്രോള്‍, ഡീസല്‍ നികുതി ജിഎസ്‌ടി പരിധിയില്‍ കൊണ്ടുവരുന്നതിന് ജിഎസ്‌ടി കൗണ്‍സിലില്‍ തീരുമാനമായില്ല. നികുതിവരുമാനത്തിലുണ്ടാകുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ത്തതോടെ വിഷയം പിന്നീട് ചര്‍ച്ച ചെയ്യാനായി മാറ്റിവച്ചു.

അനുയോജ്യമായ സമയമായില്ലെന്ന വിലയിരുത്തലോടെയാണ് നിര്‍ദ്ദേശം ചര്‍ച്ച ചെയ്യുന്നത് നീട്ടിവച്ചതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

കേരള ഹൈക്കോടതിയുടെ വിധിയും തുടര്‍ നടപടികളും യോഗത്തില്‍ ചര്‍ച്ചചെയ്തു. വിശദാംശങ്ങള്‍ ഹൈക്കോടതിയെ അറിയിക്കുമെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ പെട്രോളും ഡീസലും ജിഎസ്‌ടി പരിധിയില്‍ കൊണ്ടുവരുന്നതിനെ എതിര്‍ക്കുകയായിരുന്നു. ഇത് സംസ്ഥാനങ്ങള്‍ക്ക് വലിയ വരുമാന നഷ്ടത്തിന് കാരണമാകുമെന്ന് ഉത്തര്‍ പ്രദേശ് ധനമന്ത്രി സുരേഷ് ഖന്ന പറഞ്ഞു. നടപടി ജിഎസ്‌ടി കൗൺസിലിന്റെ രൂപീകരണ ലക്ഷ്യത്തിന് വിരുദ്ധമാണെന്ന് ഡല്‍ഹി, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, ഝാർഖണ്ഡ് സംസ്ഥാനങ്ങളും ചൂണ്ടിക്കാട്ടി. കേരളവും ഇക്കാര്യത്തില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.

 

Eng­lish Sum­ma­ry: Petrol and diesel GST: Finance Min­is­ter says it is not time

You may like this video also

Exit mobile version