രാജ്യത്തെ ഇന്ധനവില വര്‍ധന ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി ബാബ രാംദേവ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ 2014ല്‍ അധികാരത്തില്‍ നിന്ന് ഇറങ്ങിയാല്‍ പെട്രോള്‍ വില 40 രൂപയിലേക്ക് കുറയുന്ന് രാംദേവ് പറഞ്ഞത്, എതേപ്പറ്റി ചോദിച്ച മാധ്യമപ്രവര്‍ത്തകനോടാണ് ഇപ്പോള്‍ രാംദേവ് ക്ഷുഭിതനായത്.
എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് താങ്കള്‍ക്ക് നല്ലതല്ലെന്നായിരുന്നു രാംദേവിന്റെ ഭീഷണി. ‘അത്തരം ചോദ്യങ്ങള്‍ ചോദിക്കരുത്. നിങ്ങള്‍ എന്ത് ചോദ്യം ചോദിച്ചാലും ഉത്തരം തരേണ്ടയാളാണോ ഞാന്‍?. അങ്ങനെയൊരു പരാമര്‍ശം ഞാന്‍ നടത്തിയിരുന്നു. എന്നാല്‍ ഇന്ന് അത് പറയില്ല. ഞാന്‍ മറുപടി പറഞ്ഞു കഴിഞ്ഞു. നിങ്ങള്‍ എന്തു ചെയ്യും. മിണ്ടാതിരിക്കൂ, ഇനിയും ചോദിക്കുന്നത് നിങ്ങള്‍ക്ക് നല്ലതല്ല, നീ മാന്യരായ മാതാപിതാക്കള്‍ക്ക് ജനിച്ച മകനാണെന്ന് കരുതുന്നു. അതുകൊണ്ട് ഇനി ആ ചോദ്യം വേണ്ടെന്ന് മാധ്യമപ്രവര്‍ത്തകനോട് രാംദേവ് പറഞ്ഞു.
പെട്രോളിന്റെ അടിസ്ഥാന വില 35 രൂപയാണ് അതില്‍ 50 ശതമാനം നികുതി ഈടാക്കുമെന്നും പറയുന്ന ഒരു പഠനം തന്റെ പക്കല്‍ ഉണ്ട്. നികുതി 50 ശതമാനത്തില്‍ നിന്നും ഒരു ശതമാനമായി കുറച്ചാല്‍ ഇന്ധനവില കുറയും. താന്‍ സാമ്പത്തിക ശാസ്ത്രം പഠിച്ചിട്ടുണ്ട് എന്നായിരുന്നു രാംദേവ് 2014 ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
English Summary;Petrol for Rs 40; Ramdev abducted a journalist who questioned his old stance
You may also like this video