Site icon Janayugom Online

കിണറുകളില്‍ പെട്രോള്‍; നാട്ടുകാര്‍ പമ്പിന്റെ പ്രവര്‍ത്തനം തടഞ്ഞു

കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ പെട്രോള്‍ പമ്പിലുണ്ടായ ചോര്‍ച്ച കാരണം സമീപവാസികളുടെ കിണറുകളില്‍ പെട്രോള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പമ്പിന്റെ പ്രവര്‍ത്തനം തടഞ്ഞു. പനച്ചമൂട് പുലിയൂര്‍ശാലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിനു സമീപത്തെ വീടുകളിലെ കിണറുകളിലാണ് പെട്രോള്‍ സാന്നിധ്യം കണ്ടെത്തിയത്. രണ്ടു മാസങ്ങള്‍ക്ക് മുമ്പ്‌ സമീപവാസിയുടെ കിണറില്‍ പെട്രോള്‍ നിറയുന്നതായി പരാതി ഉയര്‍ന്നെങ്കിലും പമ്പിലെ ടാങ്കില്‍ ചോര്‍ച്ചയില്ലെന്ന് ഉടമസ്ഥര്‍ പറഞ്ഞിരുന്നു.

ഇന്നലെ പമ്പിനു സമീപത്തെ താമസക്കാരായ അബ്ദുള്‍ റഹ്മാന്‍, സുകുമാരന്‍, ഗോപി തുടങ്ങിയവരുടെ വീടുകളിലെ കിണറുകളിലും പെട്രോള്‍ നിറയുകയും വെള്ളറട പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാറശാല ഫയര്‍ ഫോഴ്‌സ് എത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. കിണര്‍ വെള്ളത്തില്‍ പേപ്പര്‍ മുക്കി കത്തിച്ചപ്പോള്‍ അത് കത്തി. എന്നാല്‍ പമ്പ് സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട് ഭാഗത്ത് ആയതിനാല്‍ പഞ്ചായത്തിനോ ഫയര്‍ ഫോഴ്‌സിനോ നടപടികള്‍ സ്വീകരിക്കുവാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് എത്തി പമ്പിനു മുമ്പില്‍ കയര്‍ വലിച്ച് കെട്ടി പ്രവര്‍ത്തനം തടയുകയായിരുന്നു.

Eng­lish sum­ma­ry; Petrol in wells; Locals blocked the oper­a­tion of the pump

You may also like this video;

Exit mobile version