വില്പന നികുതി വര്‍ധിപ്പിച്ചതോടെ കര്‍ണാടകയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു. പെട്രോളിന് മൂന്ന്, ഡീസലിന് 3.5 രൂപ വീതമാണ് വര്‍ധിപ്പിച്ചത്. പെട്രോളിന്റെ വില്പന നികുതി 25.92ല്‍ നിന്ന് 29.98 ശതമാനമായാണ് വര്‍ധിപ്പിച്ചത്. 3.92 ശതമാനമാണ് വര്‍ധന. ഡീസലിന് 4.1 ശതമാനം വര്‍ധന വരുത്തിയതായി ധനകാര്യമന്ത്രാലയം ഇറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
സംസ്ഥാനത്തിന്റെ വരുമാനവും ധനസ്ഥിതിയും സംബന്ധിച്ച അവലോകനയോഗത്തിന് ശേഷം ധനകാര്യ വകുപ്പ്കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സിദ്ദരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. വരുമാനപരിധി ഉയര്‍ത്തുന്നതിനായി മുഴുവന്‍ ജീവനക്കാരും കഠിനാധ്വാനം ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്‌സഭാ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് സംസ്ഥാനത്ത് ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ വില ഉടന്‍ നടപ്പാക്കും. 28 സീറ്റുകളില്‍ എന്‍ഡിഎ ‑19, ബിജെപി-17, ജെഡിയു- രണ്ട്, കോണ്‍ഗ്രസ്- ഒമ്പത് വീതമാണ് വിജയിച്ചത്.
English Summary:Petrol price hiked in Karnataka
You may also like this video