Site icon Janayugom Online

തമിഴ്‌നാട് ബജറ്റ് പ്രഖ്യാപനം: പെട്രോൾ ലിറ്ററിന് മൂന്നു രൂപ കുറയ്ക്കും

തമിഴ്‌നാട്ടിൽ പെട്രോൾ ലിറ്ററിന് മൂന്നു രൂപ കുറയ്ക്കാൻ സർക്കാർ തീരുമാനം. ധനമന്ത്രി പളനിവേൽ ത്യാഗരാജൻ അവതരിപ്പിച്ച ബജറ്റിലാണ് സർക്കാർ പ്രഖ്യാപനം. പ്രതിവർഷം 1160 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഇതുവഴി സർക്കാരിനുണ്ടാകുക.എണ്ണക്കമ്പനികൾ അടിക്കടി ഇന്ധന വില വർധിപ്പിക്കുന്നതിനിടെയാണ് എക്‌സൈസ് നികുതിയിനത്തിൽ ലഭിക്കേണ്ട മൂന്നു രൂപ തമിഴ്‌നാട് വേണ്ടെന്നു വച്ചിരിക്കുന്നത്.

മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിർദ്ദേശ പ്രകാരമാണ് പെട്രോളിന്റെ നികുതി കുറയ്ക്കുന്നതെന്ന് ബജറ്റ് അവതരണത്തിനിടെ മന്ത്രി പറഞ്ഞു. ഡീസൽ സബ്‌സിഡിയില്‍ നിന്നുള്ള 750 കോടി പൊതുഗതാഗത സംവിധാനത്തിനായി മാറ്റിവയ്ക്കുമെന്നും ബജറ്റിൽ നിർദ്ദേശമുണ്ട്.

സംസ്ഥാനത്തിനായി പ്രത്യേക വിദ്യാഭ്യാസ നയവും സർക്കാർ പ്രഖ്യാപിച്ചു. സർക്കാർ ഉദ്യോഗസ്ഥരുടെ പ്രസവാവധി 12 മാസമായി ദീർഘിപ്പിച്ചു. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി ആറു കോടി രൂപ വകയിരുത്തി.

അർഹരായ കുടുംബങ്ങളിലെ വനിതകൾക്ക് പ്രതിമാസം ആയിരം രൂപ, വനിതകളുടെ സൗജന്യ ബസ് യാത്രയ്ക്കായി 703 കോടി, ഭക്ഷ്യ സബ്‌സിഡിക്കായി എണ്ണായിരം കോടി, മുഖ്യമന്ത്രി ഇൻഷുറൻസ് പദ്ധതിക്കായി 1046 കോടി, ജൽശക്തി പദ്ധതിക്കായി 2000 കോടി, ഗ്രാമീണ പാർപ്പിട പദ്ധതിക്കായി 3800 കോടി തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്.

You may also like this video:

Exit mobile version