Site iconSite icon Janayugom Online

പിഎഫ് പെൻഷൻ: പുതിയ വ്യവസ്ഥയ്ക്ക് എതിരെ ഹർജി

ഉയർന്ന പിഎഫ് പെൻഷന് ഓപ്ഷൻ നൽകുമ്പോൾ, ഇപിഎഫ് സ്കീമിന്റെ 26(6) ഖണ്ഡിക പ്രകാരം ഉയർന്ന തുക അടയ്ക്കാൻ അനുമതി നൽകിയതിന്റെ തെളിവ് അപ്ലോഡ് ചെയ്യണമെന്ന വ്യവസ്ഥയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. ബിഎസ്എൻഎൽ ജീവനക്കാരാണ് ഹർജി നൽകിയത്. കേരള ഹൈക്കോടതിയുടെ 2018 ലെ ശശികുമാർ കേസ് വിധി അനുസരിച്ച് ഈ വ്യവസ്ഥ നിലനിൽക്കില്ലെന്നാണു വാദം.

26(6) ഖണ്ഡിക പ്രകാരം ഉയർന്ന പിഎഫ് തുക അടയ്ക്കാൻ ഓപ്ഷൻ നൽകുന്നതിനു കട്ട് ഓഫ് തീയതി ബാധകമല്ലെന്നുള്ള ഹൈക്കോടതി വിധി അനുസരിച്ച് ഏതു ഘട്ടത്തിലും ശമ്പളത്തിന് ആനുപാതികമായി പിഎഫ് വിഹിതം അടയ്ക്കാമായിരുന്നു. വിധിക്കെതിരെ ഇപിഎഫ്ഒ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും 26(6) ഖണ്ഡിക വിഷയമായില്ല. 

അതിനാൽ ഇക്കാര്യത്തിൽ ശശികുമാർ കേസിലെ ഹൈക്കോടതി വിധിയാണു ബാധകമെന്നും 26(6) ഖണ്ഡിക പ്രകാരം ഓപ്ഷൻ നൽകിയതിന്റെ തെളിവ് ഇപ്പോൾ അപ്‍ലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നതു നിലനിൽക്കില്ലെന്നുമാണു വാദം. ഈ രേഖ ഇല്ലാത്തതിന്റെ പേരിൽ ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാൻ തടസം നേരിടുന്ന സാഹചര്യത്തിൽ ഇപിഎഫ്ഒയുടെ നിർദേശം റദ്ദാക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. 

Eng­lish Summary;PF Pen­sion: Peti­tion against new system

You may also like this video

Exit mobile version