ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നേരിട്ട അഞ്ചുകോടി 20 ലക്ഷം രൂപയുടെ നാശനഷ്ടം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരില്‍ നിന്നും സംഘടനയില്‍ നിന്നും കണ്ടുകെട്ടണമെന്ന ഉത്തരവ് നടപ്പാക്കാത്തതില്‍ കേരള ഹൈക്കോടതി വീണ്ടും അതൃപ്തി രേഖപ്പെടുത്തി.
ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ഈ മാസം 23 നകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, സിപി മുഹമ്മദ് റിയാസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. കേസ് ഹൈക്കോടതി ഈ മാസം 24ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 23നാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ നടത്തിയത്.
English Summary: PFI hartal violation: HC expresses displeasure over non-confiscation of compensation
You may also like this video