Site iconSite icon Janayugom Online

അറസ്റ്റിലായ പോപുലർ ഫ്രണ്ട് നേതാക്കളെ ഏഴു ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ടു

അറസ്റ്റിലായ പോപുലർ ഫ്രണ്ട് (പിഎഫ്ഐ) നേതാക്കളെ ഏഴു ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഈ മാസം 30 വരെയാണ് കസ്റ്റഡിയിൽ വിട്ടത്. 30ന് രാവിലെ 11ന് പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കും. പ്രതികൾ പ്രമുഖ​നേതാക്കളെ കൊല്ലാൻ പദ്ധതിയിട്ടെന്നും ഇന്ത്യയിൽ ഇസ്‍ലാമിക ഭരണത്തിന് ശ്രമിച്ചുവെന്നും എൻഐഎ കസ്റ്റഡി അപേക്ഷയിൽ പറയുന്നു. ചോദ്യം ചെയ്യാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടാണ് എൻഐഎ കോടതിയെ സമീപിച്ചത്.

കേരളം ഉൾപ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലുമാണ് എൻഐഎയും ഇഡിയും റെയ്ഡ് നടത്തിയത്. പോപുലര്‍ ഫ്രണ്ടിന്‍റെ ദേശീയ സംസ്ഥാന നേതാക്കളടക്കം 106 പേരെയാണ് അറസ്റ്റ് ചെയ്തത്.

Eng­lish Sum­ma­ry: pfi lead­ers were remand­ed in nia custody
You may also like this video

Exit mobile version