Site icon Janayugom Online

കോവിഡ് എഫക്ട്: ഫൈസറിന്റെ വരുമാനം ഇന്ത്യയുടെ ആരോഗ്യ ബജറ്റിനേക്കാൾ ഏഴിരട്ടി

Pfizer

കഴിഞ്ഞ വർഷം ആഗോള മരുന്ന് നിർമ്മാണ കമ്പനിയായ ഫൈസറിന്റെ വരുമാനത്തിൽ ഭീമമായ വർധനവ് ഉണ്ടായതായി റിപ്പോർട്ട്.

2021ൽ ഫൈസറിന്റെ വരുമാനം 42,000 മില്യൺ ഡോളറിൽ നിന്നും 81,000 മില്യൺ ഡോളറായി ഉയർന്നു. 95 ശതമാനം വർധനവാണ് വരുമാനത്തിൽ ഉണ്ടായത്. ഇത് കേന്ദ്ര സർക്കാർ ആരോഗ്യമേഖലയ്ക്കായി അനുവദിച്ച 89,251 കോടിയേക്കാൾ (11,867 മില്യൺ) ഏഴിരട്ടി വരും.

ഫൈസറിന്റെ വരുമാന വർധനവിൽ പ്രധാന പങ്കുവഹിച്ചത് കോവിഡ് പ്രതിരോധ വാക്സിന്‍ വില്പനയാണ്. കോവിഡ് പ്രതിരോധ മരുന്നുകളായ കോമിർനാറ്റി, പാക്സ്‌ലോവിഡ് എന്നിവയുടെ വില്പന ഒഴിച്ചുള്ള ഫൈസറിന്റെ വരുമാനത്തിൽ ആറ് ശതമാനം വർധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്.

2020ൽ ഫൈസറിന്റെ വരുമാനം 41.6 ബില്യൺ ആയിരുന്നെങ്കിൽ 2021 ആയപ്പോഴേക്കും ഇത് 81.3 ബില്യണായി ഉയർന്നു. കോമിർനാറ്റി വാക്സിന്റെ നേരിട്ടും സഹകരിച്ചുള്ള നിര്‍മ്മാണത്തിന്റെ വരുമാനമായ 36.8 ബില്യൺ ഡോളറും 2021ലെ കണക്കിൽ ഉൾപ്പെടുന്നു. 2022ൽ കമ്പനി പ്രതീക്ഷിക്കുന്ന വരുമാനം 98 മുതൽ 102 ബില്യൺ ഡോളർ വരെയാണ്. കോമിർനാറ്റിയിലൂടെ ലഭിക്കുന്ന 32 ബില്യൺ ഡോളറിന്റെയും പാക്സ്‌ലോവിഡ് വില്പനയിലൂടെ ലഭിക്കുന്ന 22 ബില്യൺ ഡോളറും ഇതിൽ ഉൾപ്പെടുന്നു.

 

Eng­lish Sum­ma­ry: Pfiz­er’s rev­enue is sev­en times Indi­a’s health budget

 

You may like this video also

Exit mobile version