Site iconSite icon Janayugom Online

ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ അനുമോദിക്കാൻ കൊച്ചിയിൽ വൻപരിപാടി; രജനികാന്തും മമ്മൂട്ടിയും പങ്കെടുക്കും

ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിന് ഗംഭീര സ്വീകരണം നൽകാനൊരുങ്ങി താരസംഘടനകൾ. സിനിമാ മേഖലക്ക് നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്ത് കേന്ദ്ര സർക്കാർ നൽകിവരുന്ന പുരസ്ക്കാരത്തിന് മലയാളത്തിൽ നിന്നും 2004ൽ അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരം നേടിയിരുന്നു. എങ്കിലും, ഫാൽക്കെ പുരസ്കാരം നേടുന്ന ആദ്യത്തെ മലയാള നടൻ മോഹൻലാലാണ്.

ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ, ഫെഫ്ക, കേരള ഫിലിം ചേംബർ എന്നിവർ ചേർന്ന് ഗംഭീര സ്റ്റേജ് ഷോ ഒരുക്കിയാണ് മോഹൻലാലിനെ ആദരിക്കുക. രജനികാന്ത് മുഖ്യാതിഥിയാവുന്ന ചടങ്ങിൽ നടൻ മമ്മൂട്ടിയും പങ്കെടുക്കുമെന്നാണ് വിവരം.

ഡിസംബർ മാസത്തിൽ കൊച്ചിയിൽ വെച്ച് നടക്കുന്ന വൻപരിപാടിയിലേക്ക് ക്ഷണിക്കാനായി സംഘാടക സമിതി അംഗങ്ങൾ നേരിട്ട് ചെന്നൈയിലെത്തും. ‘തിരനോട്ടം’ മുതൽ ‘തുടരും’ വരെയുള്ള സിനിമകളിലൂടെയുള്ള മോഹൻലാലിന്റെ ചലച്ചിത്ര പ്രയാണം കോർത്തിണക്കിയുള്ളതാവും പരിപാടിയുടെ അവതരണം.

Exit mobile version