Site iconSite icon Janayugom Online

പിഎച്ച്ഡി പ്രവേശനം; നെററ് മാത്രം മാനദണ്ഡം

പിഎച്ച്ഡി പ്രവേശനത്തിന് ദേശീയ യോഗ്യതാ പരീക്ഷയുടെ (നെറ്റ്) മാർക്കുമാത്രം മാദനണ്ഡമാക്കി യുജിസി. 2024––25 അക്കാദമിക വർഷംമുതൽ പിഎച്ച്‌ഡി പ്രവേശനത്തിന്‌ നെറ്റ്‌ സ്‌കോർ മാനദണ്ഡമാക്കും. സർവകലാശാലകളും മറ്റ്‌ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന വ്യത്യസ്‌ത പ്രവേശന പരീക്ഷകൾക്കു പകരം വിദ്യാർഥികളെ സഹായിക്കാനാണ്‌ തീരുമാനമെന്ന്‌ യുസിജി അവകാശപ്പെട്ടു. വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരണം ലക്ഷ്യമിട്ട്‌ നടപ്പാക്കിയ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ചാണ്‌ പുതിയ പരിഷ്‌കാരം.

ഇതുസംബന്ധിച്ച്‌ വിദഗ്ധ സമിതിയും ശുപാർശ ചെയ്‌തിട്ടുണ്ട്‌. ജൂൺ, ഡിസംബർ മാസങ്ങളിൽ നടത്തുന്ന നെറ്റ് പരീക്ഷ പ്രകാരം നിലവിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്‌ (ജെആർഎഫ്), അസി. പ്രൊഫസർ നിയമനങ്ങളാണ്‌ നൽകിയിരുന്നത്‌.പുതിയ തീരുമാനപ്രകാരം പരീക്ഷ പാസാകുന്നവരെ മൂന്നു വിഭാഗങ്ങളാക്കി. സ്‌കോർ അനുസരിച്ച്‌, ജെആർഎഫിനൊപ്പം പിഎച്ച്ഡി പ്രവേശനത്തിനും അസിസ്റ്റന്റ്‌ പ്രൊഫസർ നിയമനത്തിനും അർഹത.

രണ്ടാം വിഭാഗത്തിന്‌ ജെആർഎഫ് ഇല്ലാതെ പിഎച്ച്ഡി പ്രവേശനത്തിനും അസി. പ്രൊഫസർ നിയമനത്തിനും അർഹത. മൂന്നാം വിഭാഗത്തിൽ പിഎച്ച്ഡി പ്രവേശനത്തിനുമാത്രം യോഗ്യത. രണ്ട്‌, മൂന്ന്‌ വിഭാഗക്കാർക്ക്‌ 70 ശതമാനം വെയിറ്റേജും അഭിമുഖത്തിന് 30 ശതമാനം വെയിറ്റേജും നൽകും.

Eng­lish Summary:
PhD Admis­sion; Neret is the only criterion

You may also like this video:

Exit mobile version