Site iconSite icon Janayugom Online

ഐഫോണ്‍ 17 ലോഞ്ചിംഗ്; തിക്കും തിരക്കും ഇടിയും

പുതിയ ആപ്പിള്‍ ഫോണിന്റെ ലോഞ്ചമുമായി ബന്ധപ്പെട്ട് മുംബൈയില്‍ ആപ്പിള്‍ സ്റ്റോറിനുമുന്നില്‍ ഉണ്ടായ തിക്കും തിരക്കും സംഘര്‍ഷവുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഐഫോണ്‍ 17 ലോഞ്ചിംഗുമായി ബന്ധപ്പെട്ടാണ് തിക്കും തിരക്കും കൂട്ടത്തല്ലും. വെള്ളിയാഴ്ച രാവിലെ മുംബൈയിലെ ബന്ദ കുർള കോംപ്ലക്സിലെ ആപ്പിൾ സ്റ്റോറിലാണ് ഉപഭോക്താക്കളും സാങ്കേതിക വിദഗ്ധരും തമ്മിൽ വാക്കേറ്റമുണ്ടായത്. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് വീഡിയോ തങ്ങളുടെ എക്സ് ഹാന്‍റിലിലൂടെ പങ്കുവച്ചത്. വീഡ‍ിയോയിൽ വലിയൊരു ആൾക്കൂട്ടം കാണാം. എല്ലാവരും തന്നെ യുവാക്കൾ. ഒരു യുവാവിന്‍റെ ചുറ്റും കൂടിനിന്നവര്‍ അയാളുമായി തര്‍ക്കിക്കുന്നു. അടി രൂക്ഷമായപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ ഇടപെട്ടു. 

മറ്റ് ഫോണുകൾക്കൊന്നും ലോകത്ത് സ്വന്തമാക്കാന്‍ കഴിയത്ത സ്വീകാര്യത ഐ ഫോണിനുണ്ട്. അതാണ് വിശ്വാസം. ഐ ഫോൺ ഒരു പുതിയ ഫോണ്‍ ലോഞ്ച് ചെയ്യുമ്പോഴും അതിന്റെ റിവ്യൂ പോലും ശ്രദ്ധിക്കാതെ അത് വാങ്ങാനായി എത്തുന്നവർ ധാരാളമാണ്.

Exit mobile version