Site iconSite icon Janayugom Online

ബ_ലാത്സംഗ കേസ്; എല്‍ദോസ് കുന്നപ്പിള്ളിയുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കും

ബ_ലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കാന്‍ നീക്കം. വിശദാംശം പരിശോധിക്കാന്‍ അനുമതി തേടി ജില്ലാ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കി. അതേ സമയം, മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരായ അപ്പീലില്‍ ഹൈക്കോടതി നോട്ടീസ് അന്വേഷണ സംഘത്തിലുള്ള എഎസ്‌ഐ പെരുമ്പാവൂരിലെ വീട്ടിലെത്തി കുന്നപ്പിള്ളിക്ക് കൈമാറി. 

നാളെ രാവിലെ കുന്നപ്പിള്ളിയുമായി പൊലീസ് എറണാകുളത്ത് തെളിവെടുപ്പ് നടത്തും. മുന്‍കൂര്‍ ജാമ്യ വ്യവസ്ഥയനുസരിച്ച് ചൊവ്വാഴ്ചവരെ എംഎല്‍എയെ ചോദ്യം ചെയ്യാനും തെളിവെടുപ്പിന് കൊണ്ടുപോകുമെന്നാണ് സൂചന.

Eng­lish sum­ma­ry; Phone records of Eld­hose Kun­nap­pil­ly will be checked

You may also like this video;

24ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആഹ്വാനം | CPI Party Congress | Janayugom Editorial
Exit mobile version