Site iconSite icon Janayugom Online

സീ​നി​യ​ർ വിദ്യാർഥിനികളുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു

സീ​നി​യ​ർ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ഫോ​ട്ടോ മോ​ർ​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച ജൂ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളെ ക​ള​മ​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​ന്നാം വ​ർ​ഷ എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​ക​ളാ​യ മ​ല​പ്പു​റം, ചേ​ലാ​മ്പ​റ, അ​ഭി​ന​ന്ദ് (18), ക​റു​കു​റ്റി സ്വ​ദേ​ശി ആ​ര​വ് അ​ദ്വൈ​ത് (19) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക്ക് എ​ടു​ത്ത ഫോ​ട്ടോ​ക​ളാ​ണ് മോ​ർ​ഫ് ചെ​യ്യാ​ൻ ഇവര്‍ ഉപയോഗിച്ചത്. പ്ര​തി​ക​ളു​ടെ ഫോ​ണു​ക​ൾ, ലാ​പ്ടോ​പ്പ് എ​ന്നി​വ പൊലീസ് പി​ടി​ച്ചെ​ടു​ത്തു. ഇ​ൻ​സ്പെ​ക്ട​ർ ടി. ​ദി​ലീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. സം​ഭ​വ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ സ​സ്പെ​ന്റ് ചെയ്തു.

Exit mobile version