Site iconSite icon Janayugom Online

പിക്ക് അപ്പ് ജീപ്പ് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു

driverdriver

തടി കയറ്റി വന്ന പിക്ക് അപ്പ് ജീപ്പ് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. മണക്കാട് ഇരവിപ്പാറ കരുവേലില്‍ സജിയാണ് (52) മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അങ്കമാലി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സജി വെള്ളിയാഴ്ചയാണ് മരിച്ചത്. വഴിത്തല- പുറപ്പുഴ റോഡില്‍ ബാപ്പുജി സ്‌കൂളിനു സമീപം ബുധനാഴ്ച വൈകുന്നേരം 6.45 ഓടെയായിരുന്നു അപകടം.

ചെറിയ റോഡിലൂടെ തടി കയറ്റി വന്ന പിക് അപ് ജീപ്പ് പിന്നിലേക്ക് എടുത്തപ്പോള്‍ റോഡിന്റെ സൈഡ് ഇടിയുകയും നിയന്ത്രണം നഷ്ടപ്പെട്ട് ഒരുവശത്തേയ്ക്ക് മറിയുകയുമായിരുന്നു. വാഹനം റോഡരികിലെ തേക്ക് മരത്തില്‍ ഇടിച്ചാണ് നിന്നത്. സീറ്റിനടിയില്‍ കുടുങ്ങിയ സജിയെ തൊടുപുഴയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് ഏറെ ശ്രമകരമായി പുറത്തെടുത്തത്. ഭാര്യ രജനി. മക്കള്‍: അജയ്, അഞ്ജന.

Eng­lish Sum­ma­ry: Pick­up jeep acci­dent: The dri­ver who was under­go­ing treat­ment di ed of injuries

You may also like this video

Exit mobile version