Site iconSite icon Janayugom Online

പിക്കപ്പ് വാനും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് അപകടം: കുട്ടി മരിച്ചു, 11 പേര്‍ക്ക് പരിക്ക്

പാറശാല ഇഞ്ചിവിളയില്‍ നടന്ന വാഹനാപകടത്തില്‍ കുട്ടി മരിച്ചു. മീൻ കയറ്റി വന്നിരുന്ന പിക്കപ്പ് വാനും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കോതമംഗലം ചേലക്കര പേനേറ്റു വീട്ടിൽ ബിനുകുമാറിന്റെ മകൻ അഭിനവ് ( ആരോമല്‍-11) ആണ് മരിച്ചത്. 11 പേര്‍ക്ക് പരിക്കുണ്ട്. എറണാകുളം കോതമംഗലത്ത് നിന്നും കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന വിനോദ സഞ്ചാരികളാണ് അപകടത്തില്‍ പെട്ടത്. വെളുപ്പിനെ മൂന്ന് മണിക്കായിരുന്നു അപകടം.
കന്യാകുമാരിയിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് മീൻ കൊണ്ടു പോവുകയായിരുന്നു പിക്കപ്പ് വാന്‍ അമിതവേഗതയിൽ എത്തി ട്രാവലറിന്റെ മധ്യഭാഗത്തായി ഇടിക്കുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാരാണ് ആദ്യമെത്തി രക്ഷാപ്രവർത്തനം നടത്തിയത്.
പാറശാല പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നവരെ പാറശാല താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കോതമംഗലം സ്വദേശികളായ എൽദോസ് (42), ഷിബി (41), നോവ (17), ഹണി ബിനു (38), ബിനു (40), അഭിഷേക് (16) എന്നിവര്‍ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലും ഏതോന്‍ (10) എസ്എടിയിലും അജിത കെ അരുൾ, ബിനുകുമാർ എന്നിവര്‍ മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്.

eng­lish sum­ma­ry; Pick­up van col­lides with Tem­po Trav­el­er: Child dies, 11 injured

you may also like this video;

Exit mobile version