ഇല്ലിക്കൽ കല്ലിൽ നിന്നും പന്നിമൂക്കൻ തവളയെ കണ്ടെത്തി. മൂന്നിലവ് പഞ്ചായത്തിലെ ഇല്ലിക്കൽകല്ല് ഉൾപ്പെടുന്ന നാലാം വാർഡിലെ പഴുക്കാ കാനം തലക്കശ്ശേരി വീട്ടിലെ ഡാനിയലിന്റെ പുരയിടത്തിൽ നിന്നാണ് പന്നിമൂക്കൻ തവളയെ കണ്ടെത്തിയത്. ഡാനിയലിനെ മകളും മൂന്നിലവ് പഞ്ചായത്ത് നാലാം വാർഡ് മെമ്പർ കൂടിയായ ജിൻസി ഡാനിയൽ തവളയെ കണ്ട് വിവരം മേലുകാവ് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറും പ്രകൃതി നിരീക്ഷകനുമായ അജയകുമാറിനെ വിളിച്ച് വിവരം പറയുകയായിരുന്നു.
കോട്ടയം ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോക്ടർ പുന്നൻ കുര്യൻ വേങ്കടത്ത് ‚അജയകുമാർ എം എൻ,പി മനോജ് എന്നിവർ ചേർന്നാണ് ഇത് പന്നിമൂക്കൻ തവള തന്നെയാണെന്ന് സ്ഥിരീകരിച്ചത്. Nasikabatrachus sahyadrensis എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. കേരളത്തിലെ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന പന്നിമൂക്കൻ തവള (Purple Frog/Pignosed frog) തവളയെ കേരളത്തിന്റെ സംസ്ഥാന തവളയായി പ്രഖ്യാപിച്ചിരുന്നു. ഇതിനുമുമ്പ് 2003 ലാണ് അവസാനമായി കേരളത്തിൽ നിന്നും ഈ തവളെ കണ്ടെത്തിയത്. വർഷത്തിൽ മുഴുവൻ സമയവും മണ്ണിനടിയിൽ കഴിച്ചുകൂട്ടുന്ന ഇവയെ പാതാള തവളയെന്നാണ് അറിയപ്പെടുന്നത്.
പ്രജനനത്തിനായി മൺസൂൺ ആരംഭിക്കുന്ന മൺസൂൺ മഴയോട് കൂടിയാണ് ഭൂമിക്ക് മുകളിലേക്ക് ഇവ എത്തുന്നത്. ഇന്റർ നാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ വംശനാശം നേരിടുന്ന ജീവികളുടെ ഗണത്തിൽ ആണ് ഈ തവളയെ പെടുത്തിയിരിക്കുന്നത്. ഈ തവളയെ ഇല്ലിക്കൽ നിന്നും കണ്ടെത്തിയതോടുകൂടി സ്ഥലത്തെ ജൈവവൈവിധ്യത്തെ പറ്റി കൂടുതൽ പഠനങ്ങൾ വേണ്ടി വരുമെന്നാണ് പ്രതീക്ഷ.
English Summary: Pignosed frog found in Illikkal
You may like this video also