Site iconSite icon Janayugom Online

ശബരിമല ദർശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണ് മരിച്ചു

ശബരിമല ദർശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി ചെങ്ങോട്ടുകാവ് എടക്കുളം വസന്തപുരം ക്ഷേത്രത്തിനുസമീപം നിര്‍മാല്യത്തില്‍ സതി (60) ആണ് മരിച്ചത്. മലകയറുന്നതിനിടെ അപ്പാച്ചിമേട്ടില്‍ വെച്ച് സതി കുഴഞ്ഞുവീഴുകയായിരുന്നു. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പം ദര്‍ശനത്തിനെത്തിയതായിരുന്നു സതി. 

വൃശ്ചികം തുടങ്ങിയതിന് പിന്നാലെ വൻ ജനത്തിരക്കാണ് ശബരിമലയില്‍. മണിക്കൂറുകളോളം ക്യൂനിന്നശേഷമാണ് ഭക്തര്‍ക്ക് ദർശനത്തിന് അവസരം ലഭിക്കുന്നത്. പമ്പയില്‍നിന്ന് ആറും ഏഴും മണിക്കൂറെടുത്താണ് ഭക്തര്‍ നടപ്പന്തലിന് മുകളിലെത്തുന്നത്. കനത്ത തിരക്കിനിടെ കുടിവെള്ളം പോലും ലഭിക്കാതെ നിരവധി ഭക്തർ കുഴഞ്ഞുവീണതായി റിപ്പോർട്ടുണ്ട്. 

Exit mobile version