ഉത്തർപ്രദേശിലെ ഗോണ്ടയിൽ വാഹനാപകടത്തിൽ 11 പേർ മരിച്ചു. ക്ഷേത്ര ദർശനത്തിന് പോയ ഭക്തരാണ് അപകടത്തിൽപ്പെട്ടത്. പൃഥ്വിനാഥ് ക്ഷേത്രത്തിലേക്ക് പോയ ഭക്തർ സഞ്ചരിച്ച കാറാണ് തോട്ടിലേക്ക് മറിഞ്ഞത്. വാഹനത്തിൽ 15 പേരുണ്ടായിരുന്നു. ഗോണ്ടയിലെ ഇടിയതോക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടുമണ്ടായത്. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
യുപിയിൽ തീർത്ഥാടകരുടെ കാർ കനാലിലേക്ക് മറിഞ്ഞു; 11 മരണം

