Site icon Janayugom Online

നാൽപ്പത്തിമൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് മുഖ്യമന്ത്രി

വിവാഹ വാർഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. തങ്ങൾ ഒരുമിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചുകൊണ്ട് മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ഞങ്ങളുടെ നാൽപ്പത്തിമൂന്നാം വിവാഹ വാർഷികം എന്ന അടിക്കുറിപ്പോടെയാണ് മുഖ്യമന്ത്രി ഫോട്ടോ പങ്കുവെച്ചത്.

നിരവധി പേരാണ് ഇരുവര്‍ക്കും ആശംസ അറിയിച്ചത്. 1979 സെപ്തംബർ രണ്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയനും കമലയും തമ്മിൽ വിവാഹിതരായത്. തലശ്ശേരി ടൗണ്‍ഹാളില്‍ വച്ചായിരുന്നു വിവാഹം.

Eng­lish Sum­ma­ry: pinarayi vijayan wed­ding anniversary
You may also­like this video

Exit mobile version