Site iconSite icon Janayugom Online

പിങ്ക് പൊലീസ് കുട്ടിയെ അപമാനിച്ച സംഭവം; സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടതല്ലേയെന്ന് ഹൈക്കോടതി

എട്ടുവയസുകാരിയെ പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടതല്ലേയെന്ന് ഹൈക്കോടതി. ഉദ്യോഗസ്ഥയാണ് നഷ്ടപരിഹാരം നല്‍കേണ്ടെതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

പെണ്‍കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സിംഗിള്‍ ബെഞ്ച് സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതിനിടെയാണ് ഈ വിഷയത്തില്‍ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് സര്‍ക്കാര്‍ അല്ലേയെന്ന ചോദ്യം ഹൈക്കോടതി ഉന്നയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടത് ഉദ്യോഗസസ്ഥയാണെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

സര്‍ക്കാരിന് ഈ വിഷയത്തില്‍ നഷ്ടപരിഹാരം നല്‍കാനാവില്ല. സര്‍ക്കാരിന്റെ ഭാഗുത്തുനിന്നുണ്ടായ വീഴ്ചയല്ല ഈ സംഭവത്തിന് കാരണമെന്നും ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചയാണ് ഉണ്ടായതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. വേനലവധിക്ക് ശേഷമായിരിക്കും വാദം കേള്‍ക്കുക.

eng­lish summary;Pink police child insult­ing incident

you may also like this video;

Exit mobile version