Site iconSite icon Janayugom Online

പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: കുട്ടിക്ക് ഒന്നരലക്ഷം നഷ്ടപരിഹാരം

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് പരസ്യവിചാരണ നടത്തിയ സംഭവത്തില്‍ കുട്ടിക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. അപമാനിച്ച ഉദ്യോഗസ്ഥയ്ക്ക് നേരെ കൃത്യമായ നടപടി എടുക്കുകയും കൂടാതെ സംസ്ഥാന സർക്കാർ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഹൈക്കോടതി അറിയിച്ചു. കോടതി ചെലവായി 25000 രൂപയും കെട്ടിവയ്ക്കണം.

ക്രമസമാധാനപാലന ചുമതലയിൽ നിന്ന് ഉദ്യോഗസ്ഥയെ മാറ്റി നിർത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി. പൊലീസുകാരിക്കെതിരെ ജില്ലാ പൊലീസ് മേധാവി അച്ചടക്ക നടപടി എടുക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ക്രമസമാധാനച്ചുമതലയില്‍ നിന്ന് ഉദ്യോഗസ്ഥയെ മാറ്റിനിര്‍ത്തണം. ജനങ്ങളുമായി ഇടപെടുന്നതിന് ഉദ്യോഗസ്ഥയ്ക്ക് പരിശീലനം നല്‍കാനും കോടതിയുടെ ഉത്തരവില്‍ പറയുന്നു.

eng­lish sum­ma­ry; Pink police pub­lic hear­ing: One and a half lakh com­pen­sa­tion for child

you may also like this video;

Exit mobile version