Site iconSite icon Janayugom Online

പിറ്റ്ബുൾ, റോട്ട്‌വീലർ ഇനം നായകള്‍ക്ക് കർശന നിയന്ത്രണം; ഒരു ലക്ഷത്തിന് മേലെ പിഴ ചുമത്തുമെന്ന് ചെന്നൈ കോർപറേഷൻ

പിറ്റ്ബുൾ, റോട്ട്‌വീലർ ഇനം നായ്ക്കളുടെ വളർത്തലിന് കർശന നിയന്ത്രണം ഏർപ്പെടുത്തി ചെന്നൈ കോർപറേഷൻ. പൊതുസുരക്ഷയ്ക്ക് ഭീഷണിയെ മുൻനിര്‍ത്തിയാണ് നടപടി. ഇനി മുതൽ ഈ ഇനങ്ങളുടെ പുതിയ പെറ്റ് ലൈസൻസിനുള്ള അപേക്ഷകൾ അംഗീകരിക്കില്ലെന്നും വാർഷിക ലൈസൻസ് പുതുക്കലും നിർത്തലാക്കുമെന്നും കോർപറേഷൻ കൗൺസിൽ തീരുമാനമെടുത്തു. സമീപകാലത്ത് ഈ ഇനം നായ്കളുടെ അക്രമാശീലം വര്‍ധിച്ചുവരികയാണെന്നും പൊതുജനങ്ങളെ ആക്രമിച്ച നിരവധി കേസുകളുണ്ടെന്നും കോർപ്പറേഷൻ വ്യക്തമാക്കി. ആക്രമണകാരികൾ ആയ ഈ രണ്ട് ഇനം നായ്ക്കൾക്കും ഇനി ലൈസൻസ് നൽകില്ലെന്ന് കടിപ്പിക്കുകയാണ് അധികൃതര്‍. പുതുതായി ഈ നായ്ക്കളെ വാങ്ങാനോ വിൽക്കാനോ കഴിയില്ലെന്നും കൂട്ടിചേര്‍ത്തു.

പിറ്റ്ബുൾ, റോട്ട്‌വീലർ ഇനം നായ്ക്കളെ പുറത്ത് കൊണ്ടുപോകണമെങ്കിൽ വായ മൂടിക്കെട്ടണമെന്നും കട്ടിയുള്ള തുടലുണ്ടായിരിക്കണമെന്നും ചെന്നൈ കോർപറേഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിക്കുകയോ ലൈസൻസില്ലാതെ പുതിയതായി നായകളെ വാങ്ങിക്കുകയോ ചെയ്താല്‍ ഒരു ലക്ഷത്തിനു മുകളില്‍ പിഴ ചുമത്തുമെന്നും കോർപറേഷൻ കൂട്ടിചേര്‍ത്തു.

Exit mobile version