കേരളാ കോൺഗ്രസ് ചെയർമാനും മുൻ മന്ത്രിയുമായ പി ജെ ജോസഫ് എംഎൽഎയുടെ ഭാര്യ ഡോ. ശാന്ത ജോസഫ് (73)നിര്യാതയായി. തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. ആരോഗ്യ വകുപ്പ് റിട്ട. അഡീഷ്ണൽ ഡയറക്ടറായിരുന്നു. സംസ്കാരം 19 നു രാവിലെ 11.30 ന് വസതിയിൽ ആരംഭിച്ച് പുറപ്പുഴ സെന്റ് സെബാസ്‌റ്റ്യൻസ് പള്ളി സെമിത്തേരി കുടുംബക്കല്ലറയിൽ.
മക്കൾ: അപു ജോൺ ജോസഫ് , ഡോ. അനു യമുന ജോസഫ് , ആന്റണി ജോസഫ് , പരേതനായ ജോമോൻ ജോസഫ് .
മരുമക്കൾ : ഡോ. അനു ജോർജ് (കട്ടിക്കാരൻ , കോയമ്പത്തൂർ ), ഡോ. ജോ ജോസഫ് (മുണ്ടയ്ക്കൽ, കോതമംഗലം), ഉഷ ആന്റണി (പുത്തേട്ട്, പാല ). പരേത വരാപ്പുഴ പുത്തൻപള്ളി മേനാച്ചേരി കുടുംബാംഗമാണ്.