സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായി പി കെ കൃഷ്ണദാസിനെ വീണ്ടും തെരഞ്ഞെടുത്തു. മൂന്നാംതവണയാണ് അദ്ദേഹം ജില്ലാ സെക്രട്ടറിയാകുന്നത്. എകെഎസ്‌ടിയു സംസ്ഥാന ജനറൽ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. പെരുമ്പടപ്പ് അയിരൂർ എയുപി സ്കൂൾ പ്രധാനാധ്യാപകനായി വിരമിച്ചു. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ, പെരുമ്പടപ്പ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പരപ്പനങ്ങാടിയിൽ കെ ബാബുരാജ് നഗർ, കെ പ്രഭാകരൻ നഗർ എന്നിവിടങ്ങളിലായാണ് മൂന്നുദിവസത്തെ ജില്ലാസമ്മേളന പരിപാടികൾ നടന്നത്.
ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ, ദേശീയ കൗൺസിൽ അംഗങ്ങളായ രാജാജി മാത്യു തോമസ്, മന്ത്രി കെ രാജൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എംപി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സത്യൻ മൊകേരി, മന്ത്രി ജി ആർ അനിൽ, മുല്ലക്കര രത്നാകരൻ, സി കെ ശശിധരൻ എന്നിവർ പങ്കെടുത്തു. 45 അംഗ ജില്ലാകൗൺസിലിനെയും അഞ്ച് കാൻഡിഡേറ്റ് അംഗങ്ങളെയും 18 സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.

