Site icon Janayugom Online

പി കെ മേദിനിയേയും ഗോപികാ വിജയ പ്രസാദിനേയും ആദരിച്ചു

വിപ്ലവ ഗായിക പി കെ മേദിനിയേയും, ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പ്രായം കുറഞ്ഞ കൗൺസിലറായ ഗോപികാ വിജയപ്രസാദിനേയും ആലപ്പുഴ കനറാ ബാങ്ക് ഐ ഐ ടി ആദരിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സി ബി ഐ ഐ ടി ഹാളിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളിൽ വച്ചാണ് ഇരുവരേയും ആദരിച്ചത്.

ഡയറക്ടർ കൃഷ്ണകുമാർ എസ് അദ്ധ്യക്ഷനായിരുന്നു. ഫാക്കൽറ്റിമാരായ സോണിനാഥ് പി, രാഹുൽ പി നായർ, ഷൈക്ക് വയലാർ, ശ്രീലക്ഷ്മി എ ആർ, അതുല്യ ഉദയൻ, മായ കെ എൽ, ശില്പ മോഹൻ, ഉണ്ണിമായ, സ്നേഹ സോണി, വർഷ പി എസ് എന്നിവർ സംസാരിച്ചു.

Exit mobile version