Site iconSite icon Janayugom Online

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് നേതാക്കള്‍ സംരക്ഷിക്കുന്നതായി പി കെ ശ്രീമതി

ഗുരുതര പരാതികള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു നിമിഷം പോലും എംഎല്‍എ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ലാത്ത ആളാണെന്ന് മുതിര്‍ന്ന സിപിഐ(എം) നേതാവ് പി കെ ശ്രീമതി.
ഗർഭഛിദ്രം നടത്താൻ പ്രേരിപ്പിക്കുന്നതും, അതിജീവിതയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുമായ രാഹുലിന്റെ ശബ്ദരേഖ പുറത്തുവന്നു. ആ ശബ്​ദം രാഹുലിന്റേതല്ലെന്ന് ഒരു കോൺ​ഗ്രസ് നേതാക്കളും പറഞ്ഞിട്ടില്ല. ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങിനെ ബിജെപി നേതാക്കൾ എങ്ങനെ സംരക്ഷിച്ചുവോ അതുപോലെയാണ് കോൺ​ഗ്രസ് രാഹുലിനെ സംരക്ഷിക്കുന്നതെന്നും ശ്രീമതി പറഞ്ഞു. 

ഇത്ര ​ഗുരുതരമായ പരാതികൾ ഉയർന്നിട്ടും കേരളത്തിൽനിന്നുള്ള എംപിയായ പ്രിയങ്കാ ​ഗാന്ധിയോ സോണിയാ ​ഗാന്ധിയോ പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും രാഹുലിനെ സംരക്ഷിക്കുകയാണ്. പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളെ ഇപ്പോഴത്തെ സംഭവങ്ങളുമായി താരതമ്യം ചെയ്യാനാകില്ല.

കേരളത്തിൽ തന്നെ ആദ്യമായാണ് ഇതുപോലെ ​ഗുരുതരമായ പരാതികൾ ഉയർന്ന് കേൾക്കുന്നത്. രാഹുലിനെതിരെ ശക്തമായ നിയമനടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രീമതി പറഞ്ഞു. 

Exit mobile version