Site iconSite icon Janayugom Online

പികെവി ഓര്‍മ്മദിനം എംഎന്‍ സ്മാരകത്തില്‍ സമുചിതമായി ആചരിച്ചു

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന പി കെ വാസുദേവന്‍നായരെ അദ്ദേഹത്തിന്റെ പതിനേഴാം ചരമവാര്‍ഷിക ദിനത്തില്‍ കേരളം സ്മരിച്ചു. വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണ സമ്മേളനങ്ങൾ സംഘടിപ്പിച്ചു. പാർട്ടി ഓഫീസുകളിലും പൊതുകേന്ദ്രങ്ങളിലും പാര്‍ട്ടി പതാക ഉയര്‍ത്തി. പികെവിയുടെ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തി. തിരുവനന്തപുരത്ത് എംഎന്‍ സ്മാരകത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പികെവിയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ പ്രകാശ് ബാബു, സത്യന്‍ മൊകേരി, പാർട്ടി സ്റ്റേറ്റ് കൗൺസിൽ ഓഫീസ് ബ്രാഞ്ച് സെക്രട്ടറി യു വിക്രമൻ തുടങ്ങിയവര്‍ പങ്കെടുത്തു. 

Eng­lish Summary:PKV Memo­r­i­al Day
You may also like this video

Exit mobile version