പി കെ വാസുദേവന്‍ നായര്‍ കേരളത്തിന്റെ ഒമ്പതാമത്തെ മുഖ്യമന്ത്രിയായിരുന്നു. കേരളം കണ്ട മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണ് പികെവി. ജനങ്ങള്‍ സ്നേഹത്തോടെ അദ്ദേഹത്തിനെ പികെവി എന്നായിരുന്നു വിളിച്ചിരുന്നത്.
1926 മാര്‍ച്ച് രണ്ടിന് കോട്ടയത്തെ കിടങ്ങൂരില്‍ ജനിച്ചു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളിലൊരാളായിരുന്ന പികെവി. അധികാരത്തിലും അല്ലാത്തപ്പോഴും ലളിതജീവിതമായിരുന്നു നയിച്ചത്. തന്റെ രാഷ്ട്രീയ ജീവിതത്തിനിടെ അദ്ദേഹം നാല് തവണ പാര്‍ലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കോളജ് വിദ്യാഭ്യാസക്കാലത്ത് സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫിലൂടെ സജീവ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. എഐഎസ്എഫിന്റെ സ്ഥാപകരില്‍ ഒരാളായിരുന്നു പികെവി. 1964 ല്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിനുശേഷം സിപിഐയില്‍ തന്നെ തുടര്‍ന്നു. 1954 മുതല്‍ 1957 വരെ പാര്‍ട്ടി ദിനപത്രമായ ജനയുഗത്തിന്റെ ലേഖകനായിരുന്നു പികെവി.
1982 മുതല്‍ 2004 വരെ അദ്ദേഹം തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിന്ന് മാറിനിന്ന് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സിപിഐ പാര്‍ട്ടി സെക്രട്ടറിയായി അദ്ദേഹം ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ എംപിയും ആയിരുന്നു.
1978ല്‍ എ കെ ആന്റണി മുഖ്യമന്ത്രിപദം രാജിവച്ചു. ഈ ഒഴിവില്‍ പികെവി കേരള മുഖ്യമന്ത്രിയായി. 1979 ഒക്ടോബര്‍ ഏഴിന് മുഖ്യമന്ത്രിപദം രാജിവച്ചു. സിപിഐഎമ്മും സിപിഐയും കൂടിച്ചേര്‍ന്ന് സര്‍ക്കാര്‍ രൂപവല്‍ക്കരിക്കുന്നതിനു വേണ്ടിയാണ് പികെവി രാജിവച്ചത്. ഒരു വര്‍ഷമാണ് പികെവി അധികാരത്തില്‍ ഉണ്ടായിരുന്നത്. എങ്കിലും കേരളത്തിന്റെ പല വികസനത്തിനും അദ്ദേഹം വഴിതെളിച്ചു. ലളിതമായ ജീവിതരീതിയുടെയും ലാളിത്യമാര്‍ന്ന പെരുമാറ്റത്തിന്റെയും ഉടമയാണ് പികെവി.
മരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പുവരെ തിരുവനന്തപുരത്തെ തമ്പാനൂര്‍ ബസ് സ്റ്റേഷനില്‍ നിന്ന് കെഎസ്ആര്‍ടിസി ട്രാന്‍സ്പോര്‍ട്ട് ബസുകളില്‍ പികെവി യാത്ര ചെയ്യുമായിരുന്നു. ഏറെക്കാലം വാര്‍ധക്യസഹജവും അല്ലാത്തതുമായ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടിയ പികെവി ഹൃദ്രോഗം മൂലം 79-ാം വയസില്‍ 2005 ജൂലൈ 12ന് വൈകിട്ട് മൂന്നേമുക്കാലോടെ ഡല്‍ഹി ഓള്‍ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വച്ച് അന്തരിച്ചു. ‘ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍’ എന്ന പുസ്തകം പികെവിയുടേതാണ്. പികെവിയുടെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുമ്പില്‍ വിപ്ലവാഭിവാദ്യങ്ങള്‍!!!
ജൂബിന്‍ ജോയി
ക്ലാസ്: 8
ഗവ. ഹയര്‍ സെക്കന്‍ഡറി
സ്കൂള്‍
ഏരൂര്‍