Site iconSite icon Janayugom Online

മാതാപിതാക്കൾ ജോലിക്ക് പോയപ്പോൾ മറ്റുള്ളവരുടെ അടുത്താക്കി; കുട്ടികാലത്ത് ആറുപേർ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് വെളിപ്പെടുത്തി നടി വരലക്ഷ്‌മി ശരത്കുമാർ

കുട്ടിക്കാലത്ത് മാതാപിതാക്കൾ ജോലിക്ക് പോയപ്പോൾ മറ്റുള്ളവരുടെ അടുത്താക്കിയെന്നും അക്കാലത്ത് ആറുപേർ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് വെളിപ്പെടുത്തി തമിഴ്, തെലുങ്ക് നടി വരലക്ഷ്‌മി ശരത്കുമാർ. ഒരു തമിഴ് ചാനലിലെ ഡാന്‍സ് റിയാലിറ്റി ഷോയുടെ ഇടയിലാണ് നടി തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തല്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. 

വരലക്ഷ്മി വിധികർത്താവായി എത്തിയ എത്തിയ ഡാൻസ് ഷോയിൽ കെമിയെന്ന മത്സരാർഥിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു നടി തന്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞത്. കെമിക്കും വീട്ടിൽനിന്ന് ദുരനുഭവം നേരിടേണ്ടി വന്നു എന്നു പറഞ്ഞപ്പോഴാണ് സമാനമായ അനുഭവം തനിക്കും നേരിടേണ്ടി വന്നു എന്ന് വരലക്ഷ്മി വ്യക്തമാക്കിയത്. എനിക്ക് മക്കളില്ല, എന്നാൽ ഗുഡ് ടച്ചിനെക്കുറിച്ചും ബാഡ് ടച്ചിനെ കുറിച്ചും അവരെ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്ന് മാതാപിതാക്കളോട് താൻ പറയാറുണ്ടെന്നും നടി പറഞ്ഞു. നടൻ ശരത് കുമാറിന്റെയും ഛായയുടെയും മകളാണ് വരലക്ഷ്മി ശരത്കുമാർ.

Exit mobile version